“ആരോഗ്യത്തോടെ ജീവിക്കാന്‍
പഠിച്ചിരിക്കേണ്ട പാഠങ്ങള്‍“
ആറാം പേജ് വരെ ഓര്‍മ്മയിലും
ഏഴാം പേജിന്റെ മദ്ധ്യത്തോളം
പാതിയുറക്കത്തിലും
വായിച്ചു കൊണ്ടിരിക്കേ
പെട്ടന്ന് ഉറങ്ങി പോവും
എത്ര ഉറങ്ങിയാലും
ഉണര്‍ച്ചയില്‍
ഇതെത്ര പെട്ടന്നാണെണീറ്റതെന്ന്
പൊട്ടിയ കണ്ണോടെ തിരയും
ഉണര്‍ച്ചയില്‍
ഇതെത്ര പെട്ടന്നാണെണീറ്റതെന്ന്
പൊട്ടിയ കണ്ണോടെ തിരയും
വാതിലിന്റെ സാക്ഷ നീക്കിയത്,
വെള്ളം കുടിച്ചത്, മൂത്രമൊഴിച്ചത്
നാട് കടത്തപ്പെട്ടവനെ പോലെ
മോങ്ങിയിരിക്കും
വെള്ളം കുടിച്ചത്, മൂത്രമൊഴിച്ചത്
നാട് കടത്തപ്പെട്ടവനെ പോലെ
മോങ്ങിയിരിക്കും
ഉച്ചയുറക്കത്തിന്റെ മത്ത്
മൈലാഞ്ചി കാട്ടിലും
പള്ളിപൊറായിലും പോയി
തിരിച്ചു വന്നിരുന്ന്
പത്രമെവിടേന്ന് കൂവി നോക്കും
രാത്രി മുറിക്കാത്ത
ഉമ്മറകോലായിന്റെ പകലിലിരുന്ന്
ഇളുഭിച്ചിരിക്കും
ഗാഢനിദ്രയില്‍ നിന്ന്
എണീറ്റുവരുമോ
എണീറ്റുവരുമോ
ആകാശ ഘടികാരം നോക്കി
ഇതെന്തേ ഇത്രപെട്ടന്ന്
കിടന്നിതപ്പഴല്ലേയെന്നാര്‍ത്ത്
വെല്ല്യുപ്പ
വെല്ല്യുപ്പാടുപ്പ
അതിന്റെ ഉപ്പ
അതിന്റെ ഉപ്പാടുപ്പ
ഇതെന്തേ ഇത്രപെട്ടന്ന്
കിടന്നിതപ്പഴല്ലേയെന്നാര്‍ത്ത്
വെല്ല്യുപ്പ
വെല്ല്യുപ്പാടുപ്പ
അതിന്റെ ഉപ്പ
അതിന്റെ ഉപ്പാടുപ്പ
ചോദിക്കുമോ
അമ്പലമെവിടെ പോയെന്നും
വിളക്കാര് ഊതിയെന്നും
കൊട്ടയും കാവുമെവിടേന്നും
ഒറ്റക്കോരിയിലെന്തേ
അണ്ടിനെയ്യ് പൂശിയില്ലെന്നും
എണീക്കാന്‍ കിടന്നവര്
അങ്ങനെ കിടക്കുമോ
എണീക്കില്ലെന്നൊറപ്പില്
മറ്റി കിടത്തിയവര്
ഉണര്‍ന്നെണീക്കുമോ.




